വൈപ്പിൻ: പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണസംഘം പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ 143 ക്ഷീരകർഷകർക്ക് പരിസര ശുചീകരണകിറ്റുകൾ വിതരണംചെയ്തു. ക്ഷീരകർഷകരുടെയും സംഘംതൊഴിലാളികളുടെയും മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകി. വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് സി. എച്ച്. ഗോപാലകൃഷ്ണൻ നിർവഹിച്ചു. വൈസ്‌പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ സംസാരിച്ചു.