വൈപ്പിൻ: ഫിഷിംഗ് ബോട്ടിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. കന്യാകുമാരി ജില്ല മാർത്താണ്ഡംതുറ കൊല്ലങ്കോട് സ്വദേശി സ്റ്റാലിൻ ആന്റണി രാജി(53)നെയാണ് കാണാതായതായത്. ഭാര്യ ഡാർവിൻ മുനമ്പം പൊലീസിൽ പരാതി നല്കി. മെയ് 2ന് ജോസ്‌ന എന്ന ഫിഷിംഗ് ബോട്ടിൽ കടലിൽ പോയതാണ്. കടലിൽ വെച്ച് അസുഖം ബാധിച്ചതിനാൽ പണി കഴിഞ്ഞ് മുനമ്പത്തേക്ക് പോകുകയായിരുന്ന ജോൺ എന്ന വള്ളത്തിൽ സ്റ്റാലിനെ കയറ്റി വിട്ടുവെന്നും മെയ് 5ന് കരയിലിറങ്ങിയെന്നും ബോട്ടുടമ അറിയിച്ചുവെന്ന് ഭാര്യ പറയുന്നു. എന്നാൽ ഭർത്താവിനെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് ഭാര്യയുടെ പരാതി.