മൂവാറ്റുപുഴ: ബി.എഡ് റാങ്ക് തിളക്കവുമായി മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ. രണ്ടാംറാങ്ക് ഉൾപ്പെടെ 16റാങ്കുകൾ കോളേജിന് ലഭിച്ചു. അന്നാ സാം, ശ്വേത എൻ.കെ, ആസിയബീവി എന്നിവർ രണ്ടാംറാങ്ക് നേടി. സോനൽ എൻ.എസ്, മാളവിക പി.എസ് എന്നിവർ മൂന്നാംറാങ്കും ആഷ്ലി ഷീല എൽദോസ് നാലാംറാങ്കും സുഹൈല എം.എസ്, ആമിന സി .ഇ എന്നിവർ ആറാംറാങ്കും അമൃത കെ.എസ് ഏഴാംറാങ്കും കൃഷ്ണജ എ.ആർ, അഞ്ജലികൃഷ്ണ, ആഷിയ വിജയകുമാർ, ശ്രീലക്ഷ്മി ടി. എന്നിവർ എട്ടാംറാങ്കും മാളവിക എസ്, നന്ദന ശ്രീകുമാർ എന്നിവർ ഒമ്പതാംറാങ്കും അഭിരാമി സതീഷ് പത്താംറാങ്കും നേടി. വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പ്രിൻസിപ്പലിനേയും കോളേജ്മാനേജർ വി.കെ. നാരായണൻ അഭിനന്ദിച്ചു.