y

തൃപ്പൂണിത്തുറ: ഡി.വൈ.എഫ്.ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ ഇരുമ്പനം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മഹിളാ അസോ. ജില്ലാ പ്രഡിഡന്റ് ടി.വി. അനിത ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ശ്രീജ മനോജ്‌ അദ്ധ്യക്ഷയായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ടി. തങ്കപ്പൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി. അഖിൽദാസ്, ബ്ലോക്ക്‌ ട്രഷറർ അമൽ അപ്പുകുട്ടൻ, ശാന്ത മോഹൻദാസ്, ഓമന രാജൻ, എം.എം. ബിജു, വി.എസ്. ശരത്, രഞ്ജിത്ത് സദാനന്ദൻ എന്നിവർ സംസാരിച്ചു.