തൃപ്പൂണിത്തുറ: ട്രിവാൻഡ്രം ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച ചെറുകഥ സമാഹാരത്തിനുള്ള 2-ാമത് സത്യജിത് റായ് ഗോൾഡൻ പെൻ പുരസ്കാരത്തിന് കവിയും നാടകകൃത്തുമായ കെ.എ. ഉണ്ണിത്താൻ അർഹനായി. 100 ഓളം കഥാസമാഹാരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 'നിലാവിന്റെ കെമിസ്ട്രി" എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. ഈ മാസം 8ന് തിരുവനന്തപുരം എ.കെ.ജി സ്‌മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.