milk
അംഗാള ക്ഷീരദിനാചരണത്തിൻ്റെ ഭാഗമായി താലൂക്ക് അശുപത്രിയിൽ നടന്ന പാല് വിതരണം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: നഗരസഭയും കാലടി പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റിയുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ ലോക ക്ഷീരദിനാചരണം ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. രോഗികൾക്കും ജീവനക്കാർക്കും പ്രദേശവാസികൾക്കും തിളപ്പിച്ചപാൽ പി.ഡി.ഡി.പി സൗജന്യമായി വിതരണം ചെയ്തു. വൈസ് ചെയർമാൻ ഫാ. ബിജോയ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട് ബോധവത്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി ചെയർപേഴസൻ സിനി ടീച്ചർ , ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പർ റീത്ത പോൾ , പിഡിഡിപി മാർക്കറ്റിംഗ് മാനേജർ ജിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു