mghp

ഇന്ത്യയിലെ ദേശീയപാതകളെയും നഗരങ്ങളെയും ഉൾപ്പെടുത്തി

പ്രധാന സ്ഥലങ്ങളിൽ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കും

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന (ഇ.വി) ചാർജിംഗ് സൗകര്യങ്ങൾ വിപുലവും സമഗ്രവുമാക്കുന്നതിന് എം.ജി മോട്ടോർ ഇന്ത്യയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്.പി.സി.എൽ) ഒന്നിക്കുന്നു.
കൂട്ടുകെട്ടിന്റെ ഭാഗമായി ഇന്ത്യയിലെ ദേശീയപാതകളെയും നഗരങ്ങളെയും ഉൾപ്പെടുത്തി പ്രധാന സ്ഥലങ്ങളിൽ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് ദീർഘദൂരയാത്രകളും നഗരയാത്രകളും തടസമില്ലാതെയും പിരിമുറുക്കമില്ലാതെയും ആസ്വദിക്കാനാവും.
ചാർജറുകളുടെ പബ്ലിക്‌മോഡ് നെറ്റ്‌വർക്ക്, എല്ലാ വൈദ്യുത വാഹനങ്ങൾക്കും യോജിക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എം.ജി ഉപഭോക്താക്കൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ 'മൈഎം.ജി' ആപ്പിൽ ലഭ്യമാകും.