ph
എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം കിഴക്കുംഭാഗം യൂണിറ്റിൽ നടന്ന ചടങ്ങിൽ ഡോ. ഡെന്നി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഡി.വൈ.എഫ്.ഐ കിഴക്കുംഭാഗം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം നടത്തി. യൂണിറ്റ് സെക്രട്ടറി അർജുൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡെന്നി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എൻ. ഷണ്മുഖൻ, നേതാക്കളായ കെ.എൻ. സന്തോഷ്, മിഥുൻ പ്രകാശ്, അക്ഷയ അജികുമാർ എന്നിവർ സംസാരിച്ചു.