ആലുവ: എടത്തല തേവക്കൽ കൈരളി ഗ്രന്ഥശാല ബാലവേദി സംഘടിപ്പിച്ച ബാലസംഗമം എടത്തല ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. അജീഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് മീര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ബിൻ ഉമർ, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. രാജേഷ്, പി. മോഹനൻ, ആരതി രഘുനാഥ്, പി.ജി. സുരേഷ്, എ.വി. രഘുനാഥ്, സുകുമാരൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പുസ്തകങ്ങളും കൈമാറി.