മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എ ഇരവാദമുയർത്തി വികസന പ്രവർത്തനങ്ങളിൽ തനിക്കുണ്ടാകുന്ന വീഴ്ചകളിൽനിന്ന് തടിതപ്പാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവീനർ എൻ. അരുൺ പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ എം.എൽ.എ എന്ന നിലയിൽ നേതൃത്വപരമായ യാതൊരുപങ്കും വഹിക്കാൻ സാധിക്കാത്ത കുഴൽനാടൻ അത് മറക്കാനായി നിരന്തരം വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അരുൺ പറഞ്ഞു.