അങ്കമാലി: യാഥാർത്ഥ്യബോധത്തോടെയും സാമൂഹ്യപ്രതിബദ്ധതയോടെയും മദ്യനയത്തിൽ മാറ്റംവരുത്താൻ കഴിയണമെന്ന് അങ്കമാലി കാര്യവിചാരസദസ് അഭിപ്രായപ്പെട്ടു. മദ്യനയത്തിൽ മാറ്റം അനിവാര്യമോ സംവാദം മദ്യവർജ്ജനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡേവീസ് പാത്താടൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് സ്റ്റീഫൻ, വിൽഫ്രഡ് എച്ച്, ഇ.ടി. രാജൻ, എൻ.പി. അവരാച്ചൻ, കെ.കെ. സുരേഷ്, റോജിൻ ദേവസി, ടോം വർഗീസ്, പോൾ പഞ്ഞിക്കാരൻ, ബിനു, പോൾസൺ വർക്കി, എ.വി. ജോയി എന്നിവർ പ്രസംഗിച്ചു.