balavedi

മൂവാറ്റുപുഴ: മണ്ഡലം ബാലവേദി കൺവെൻഷൻ വനിതകലാ സാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു . മുഹമ്മദ് ഇഹ്സാൻ അദ്ധ്യക്ഷത വഹിച്ചു. സാറമേരി ജോർജ്, ജോളി പൊട്ടക്കൽ, കെ.ബി. നിസ്സാർ, ജോർജ് വെട്ടിക്കുഴി, ബേസിൽ ജോൺ, അൻഷാജ് തേനാലി എന്നി​വർ സംസാരിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വിധു പി. നായർ, സിനിമാ- നാടകനടൻ പ്രശാന്ത് തൃക്കളത്തൂർ എന്നി​വർ ക്ലാസ് നയിച്ചു. ഭാരവാഹികളായി സാറ മേരി ജോർജ് (പ്രസിഡന്റ്), മുഹമ്മദ് ഫൈസൽ, ജോൺ ബേസിൽ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഇസ്ഹാൻ (സെക്രട്ടറി), ആബിൻ അനിൽ, ബിറ്റൺ​ ആയവന (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.