
കാക്കനാട്: തൃക്കാക്കര നഗരസഭ വാർഡ് 14 മാവേലിപുരത്ത് പഠനോപകരണ വിതരണവും അവാർഡ് വിതരണവും നടത്തി. നിറവ് 2024 എന്ന പേരിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. ഉമ തോമസ് എം.എൽ.എ അവാർഡുകൾ സമ്മാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ എം.സി. ദിലീപ് കുമാർ, വാർഡ് കൗൺസിലർമാരായ റാഷിദ് ഉള്ളംപിള്ളി, സിസി വിജു, റെക്കാ ക്ലബ് ലേഡീസ് വിംഗ് പ്രസിഡന്റ് ഉഷ, സെക്രട്ടറി ജമാ, പി.വി. സനീഷ്, എം.ബി. മനൂപ് തുടങ്ങിയവർ പങ്കെടുത്തു.