കോലഞ്ചേരി: കോൺഗ്രസ് തൃക്കളത്തൂർ വാർഡ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിലെ പ്രതിഭകളേയും ആദരിച്ചു. മൂവാ​റ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അവാർഡ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി അദ്ധ്യക്ഷനായി. ജെയിൻ മാത്യു, എം.ടി. തങ്കച്ചൻ, എം.വി. ദിലീപ്കുമാർ, ടി.യു. കുര്യാക്കോസ്, പി.എം. തമ്പി എന്നിവർ സംസാരിച്ചു.