മൂവാറ്റുപുഴ: മൂവാറ്റുപുഴ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി ബി.എഡ്. പരീക്ഷയിൽ ആറാംറാങ്കുകൾ നേടിയ സുഹൈല ഹനീഫ, ആമിന റഫീസ് എന്നിവർക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ സൈന ഫാത്തിമ, യു.എസ്.എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഹസ്നിയ ഫാറൂഖ്, പ്ലസ്‌വൺ പരീക്ഷയിൽ ഉന്നതവിജയം നേടിയ സുഹറാബി സുബൈർ തുടങ്ങിയവർക്ക് മെമന്റോനൽകി ആദരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റർ ചെയർമാൻ അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മണക്കണ്ടത്തിൽ, ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽ എന്നിവർ സംസാരിച്ചു.