r

കാഞ്ഞിരമറ്റം: എസ്.എൻ.ഡി.പി യോഗം 1804 കാഞ്ഞിരമറ്റം ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബ യൂണിറ്റ് കാഞ്ഞിരമറ്റം ഈസ്റ്റ് മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി കരുണാകരൻ അദ്ധ്യക്ഷനായി. കെ. ബാലകൃഷ്ണൻ, സുജിത്ത് പ്രമോദ്, എം.എൻ. സത്യപാലൻ, അംബിക വിജയൻ, പ്രീതി രാജേഷ്,​ രഞ്ജു പവിത്രൻ, ഇൻവിൻ വിജയൻ, അക്ഷയ് അജിത്ത്, ആദിശങ്കർ, പി.കെ. ഉഷ , പി.എസ്. ജിതിൻ, പി.വി. സോമൻ എന്നിവർ സംസാരിച്ചു.