കൊച്ചി: ദാറുൽ ഉലൂം സ്‌കൂളിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച പ്രവേശന കവാടം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. മാനേജർ എച്ച്. ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ പങ്കെടുക്കും. സാന്ത്വനം കാരുണ്യ പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ എസ്. ലാജിദ് അറിയിച്ചു.