
കാക്കനാട്: എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ തൃക്കാക്കര നഗരസഭ ഇടച്ചിറ ഡിവിഷൻ കൗൺസിലർ അബ്ദു ഷാനയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേരള ബിസിനസ് സ്കൂൾ കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പുരസ്കാര ജേതാക്കളായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, വൈസ് ചെയർമാൻ പി.എം യൂനസ്, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സമിതാ സണ്ണി, കൗൺസിലർമാരായ എം.ഒ. വർഗീസ്, പി.സി. മനൂപ്, ഹസീന ഉമ്മർ, അനിത ജയചന്ദ്രൻ, ഷിമി മുരളി തുടങ്ങിയവർ പ്രസംഗിച്ചു.