മൂവാറ്റുപുഴ :എസ്.എൻ.ഡി.പി യോഗം പായിപ്ര ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും പ്രതിഭ പുരസ്ക്കാര വിതരണവും എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി ലേഖകൻ സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ഇ.കെ.രാജൻ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.കെ. സുരേഷ് നന്ദിയും പറഞ്ഞു.അന്നദാനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ശാഖ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.