badhusha
'കാർട്ടൂൺമാൻ ബാദുഷ, ദി മാൻ ഒഫ് റിയൽ സ്‌ട്രോക്സ് ' എന്ന ഡോക്യുഫിലിം സംവിധായകൻ ദീപു അന്തിക്കാട് കേരള ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ കെ. സത്യന് നൽകി പ്രകാശിപ്പിക്കുന്നു

ആലുവ: വരകളിലൂടെ വിസ്മയംതീർത്ത ഇബ്രാഹിം ബാദുഷയെ നൊച്ചിമ സേവന പബ്ലിക് ലൈബ്രറി, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, കാർട്ടൂൺ ക്ലബ് ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അനുസ്മരിച്ചു. 'കാർട്ടൂൺമാൻ ജൂൺ 2' എന്ന പരിപാടി കേരള ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോഓർഡിനേറ്റർ സനു സത്യൻ സംവിധാനം ചെയ്ത 'കാർട്ടൂൺമാൻ ബാദുഷ, ദി മാൻ ഓഫ് റിയൽ സ്‌ട്രോക്സ് ' എന്ന ഡോക്യുഫിലിം സംവിധായകൻ ദീപു അന്തിക്കാട് പ്രകാശിപ്പിച്ചു. ഗായകൻ ടി.പി. വിവേക് അവതരിപ്പിച്ച 'ബാദുഷ മ്യൂസിക്കൽ ട്രിബ്യൂട്ടും' കാർട്ടൂൺ ക്ലബ് ഒഫ് കേരളയുടെ ഹസൻ കോട്ടേപ്പറമ്പിൽ, ബഷീർ കിഴിശേരി, പ്രിൻസ് കാർട്ടൂണിസ്റ്റ്, അസീസ് കരുവാരക്കുണ്ട് എന്നിവർ 'ലൈവ് കാരിക്കേച്ചർ ഷോയും' നടത്തി. ലൈബ്രറി പ്രസിഡന്റ് പി.സി. ഉണ്ണി, സെക്രട്ടറി ഒ.കെ. ഷംസുദീൻ, എസ്.എ.എം. കമാൽ, സുധീർ മീന്ത്രയ്ക്കൽ, എ.എ. സഹദ്, കെ.പി. ശിവകുമാർ, ഷിയാസ് അൽസാജ്, സീമ സുരേഷ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ബാദുഷയുടെ കുടുംബാംഗങ്ങൾ, കാർട്ടൂൺ കാരിക്കേച്ചർ കലാകാരന്മാർ എന്നിവർ പങ്കെടുത്തു.