001

കാക്കനാട്: ശ്രീ നാരായണ സാംസ്‌കാരിക സമിതി കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ജില്ലാ സെക്രട്ടറി സനിൽ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് എം.എം. മഹേഷ് അദ്ധ്യക്ഷനായി. ലൈഫ്ടെക് ട്രെയ്‌നർ സലീന ക്ലാസെടത്തു. റീജിയണൽ സെക്രട്ടറി എം.എൻ. മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.കെ. ബൈജു, സംസ്ഥാന കമ്മിറ്റി മെമ്പർ കെ.കെ. പീതംബരൻ, എസ്.എൻ.ഡി.പി യോഗം തൃക്കാക്കര ശാഖ സെക്രട്ടറി കെ.ബി. പ്രവീൺ, യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം ഉണ്ണി എന്നിവർ പ്രസംഗിച്ചു. അശ്വതി മാധവ് മാജിക്‌ ഷോ നടത്തി.