 
കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം കടയിരുപ്പ് ശാഖയുടെ വാർഷിക പൊതുയോഗവും ശാരദാ മന്ത്രാർച്ചനയും നടന്നു. സത്‌സംഗം, വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.എൻ. മോഹനൻ അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. അനിൽ മുഖ്യ പ്രഭാഷണം നടത്തി. ശാരദ മന്ത്രാർച്ചനയ്ക്ക് എ.ബി. പ്രസാദ് നേത്വത്വം നൽകി. ശാഖാ സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.എൻ. രാജൻ, ആശ ജയകുമാർ, സിന്ധു രാജീവ്, അരുൺ തമ്പി, കെ.എസ്. ബിജു എന്നിവർ സംസാരിച്ചു.