
കാക്കനാട്: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയും ഗുരുകുലം സംഘടനയും സംയുക്തമായി സർവശ്വര്യപൂജയും വിദ്യാമന്ത്രാർച്ചനയും സംഘടിപ്പിച്ചു. ഉദയംപേരൂർ ശക്തി മംഗലത്ത് പ്രതാപൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു. അശോകൻ നെച്ചിക്കാട്ട്, കെ.ബി. പ്രവീൺ, ഉണ്ണി കാക്കനാട്, മിനി അനിൽകുമാർ, മനേഷ് എം.എം, ബിനില ഷിജു, രതി ഉദയൻ, പ്രസന്ന സുരേഷ്, പ്രശാന്ത് അമ്പാടി, ഷീബ മുരളി, ദീപ്തി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.