
കൊച്ചി: പരിസ്ഥിതിദിനം പ്രമാണിച്ച് പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറവും വനം വന്യജീവി വകുപ്പും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷം ഈ മാസം 5ന് വൈകിട്ട് 4.30ന് എറണാകുളം ബി.ടി.എച്ചിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പി.എൽ.ഡബ്ല്യൂ.എഫ് നാഷണൽ ചെയർമാൻ ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. ജസ്റ്റിസ് കെ. സുകുമാരൻ, തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ, ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.വി. രഘു തുടങ്ങിയവർ സംസാരിക്കും.