കൊച്ചി: കലാമാസികയായ മൃദംഗവിഷന്റെ ആഭിമുഖ്യത്തിൽ മൃദംഗനാദം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന 12,000 ഭരതനാട്യ നർത്തകർ ഒരേവേദിയിൽ അണിനിരക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം ഈ മാസം 6-ാം തിയതി വൈകിട്ട് 5ന് ക്രൗൺ പ്ലാസയിൽ നടക്കും. മുന്നൂറോളം നൃത്താദ്ധ്യാപകർ പങ്കെടുക്കുമെന്ന് മൃദംഗവിഷൻ മാനേജിംഗ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു.