
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയിൽ സി.എ ഇന്റർമീഡിയറ്റ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. 55 ശതമാനം മാർക്കുള്ള കൊമേഴ്‌സ് ബിരുദ, ബിരുദാനന്തര ധാരികൾക്കും, 60 ശതമാനം മാർക്കുള്ള മറ്റു ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും സി.എ ഫൗണ്ടേഷൻ പാസായവർക്കും ഇന്റർമീഡിയറ്റ് കോഴ്‌സിന് ചേരാം. ജൂൺ 12ന് ക്ലാസുകൾ ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 7 മാസമാണ് ക്ലാസുകൾ. ചാർട്ടേഡ് അക്കൗണ്ടന്റുമാരും പ്രൊഫഷണലുകളും ക്ലാസെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 8330885021, 0484 2362027. ഇമെയിൽ ernakulam@icia.org