y
എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖയിലെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ എൽ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

മരട്: എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖയുടെ പൊതുയോഗവും വാർഷിക കുടുംബ സംഗമവും നടന്നു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, കെ.ആർ. ജയപ്രകാശ് നാരായണൻ, പി.എസ്. സജീവ്, സുധീര ലാൽ, കെ.വി. രഹിമോൻ, സി.കെ. ജയൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.