വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനിസഭ ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാവിജയത്തിനായി മേൽശാന്തി എം.ജി. രാമചന്ദ്രന്റെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരാജഗോപാലമന്ത്രാർച്ചന സംഘടിപ്പിച്ചു. സെക്രട്ടറി ഷെല്ലി സുകുമാരൻ, മുതൽപിടി റെജി ഓടാശേരി, ദേവസ്വം മാനേജർ ഇ.കെ. രാജൻ തുടങ്ങിയവർ നേതൃത്യം നൽകി.
എസ്.എൻ.ഡി.പി യോഗം ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന മേൽശാന്തി ആ.ആർ. പ്രകാശൻ, വിപിൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി.