binale

ഫോർട്ട്കൊച്ചി: കൊച്ചി-മുസ്‌രിസ് ബിനാലെ തുടർന്നു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം പുരാതനമായ ആസ്പിൻവാൾ കെട്ടിടം പൈതൃക സ്മാരകമായി നിലനിർത്താനുള്ള നടപടികളും സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്ന് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ജോബ് വി. ജോബ് ആവശ്യപ്പെട്ടു. ഫോർട്ട്കൊച്ചിയിൽ ബിനാലെ തുടരേണ്ടത് അനിവാര്വമാണ് . അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ബിനാലെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി കൊണ്ടുവന്നിട്ടുണ്ട്. ടൂറിസം മേഖലയിൽ ബിനാലെ ഉണ്ടാക്കിയ ഉണർവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും പരിഗണിക്കണമെന്നും ചേംബർ പ്രസിഡന്റ്‌ ആവശ്യപെട്ടു.