
ആലുവ: വെളിയത്തുനാട് സഹകരണ ബാങ്ക് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 50 ശതമാനം സാമ്പത്തിക സഹായത്താൽ നൽകുന്ന ഇരുചക്ര വാഹനങ്ങളുടെ ഒന്നാംഘട്ട വിതരണം സിനിമാതാരം മല്ലിക സുകുമാരൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജൻ അദ്ധ്യക്ഷനായി. നാഷണൽ എൻ.ജി.ഒ കോർഡിനേറ്റർ അനന്ദുകൃഷ്ണൻ മുഖ്യാഥിതിയായിരുന്നു. നാഷണൽ എൻ.ജി.ഒ കോൺഫെഡറഷൻ, ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് ബാങ്ക് പദ്ധതി നടപ്പാക്കിയത്. നേരത്തെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ, സ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തിരുന്നു. പദ്ധതിയിലൂടെ സഹകാരികൾക്ക് അഞ്ചു കോടിയിലേറെ രൂപയുടെ ലാഭം നേടാൻ കഴിഞ്ഞതായി ബാങ്ക് ഭരണ സമിതി അറിയിച്ചു.