ആലുവ: ആലുവ എസ്.എൻ.ഡി.പി സ്കൂൾ 1985-86 എസ്.എസ്.എൽ.സി ബാച്ചുകാരുടെ നേതൃത്വത്തിൽ സഹപാഠിയും പിന്നണി ഗായകനുമായിരുന്ന ഹരിശ്രീ ജയരാജ് അനുസ്മരണം ഇന്ന് സംഘടിപ്പിക്കും. രാവിലെ പത്തിന് പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് അനുസ്മരണം. ഗായകൻ അഫ്സൽ അനുസ്മരണ പ്രഭാഷണം നടത്തും. അഞ്ചാംക്ളാസിൽ പ്രവേശനം കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്യും.