കൊച്ചി: വിശ്വഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം സേവാവിഭാഗിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഡോ. സിന്ധു രവി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു, ജില്ലാ ജോയിന്റ് സെക്രട്ടറി സി. നന്ദകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ സേവാസന്ദേശം നൽകി. ജില്ലാ സെക്രട്ടറി പി.കെ. ജയേഷ്, ജോയിന്റ് സെക്രട്ടറി പ്രശാന്ത് വർമ്മ, ബജ്‌രംഗദൾ ജില്ലാ സംയോജക് മനു അശോക്, ജില്ലാ അർച്ചക് പുരോഹിത് പ്രമുഖ് പി.കെ. ജയഗോപൻ എന്നിവർ സംസാരിച്ചു.