
കാലടി: കിഴക്കേ ദേശം എ .കെ . ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്,എ വൺ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.ആർ. ഭാസ്കരൻ പിള്ള അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. വത്സല, വാർഡ് മെമ്പർമാരായ നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരക്കൽ, ടി.വി. സുധീഷ്, പി.സി. സതീഷ് കുമാർ, കെ.ബി. ശശികുമാർ, പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.