പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ചതയദിന പ്രാർത്ഥന ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രാങ്കണത്തിൽ ശാഖ പ്രസിഡന്റ് എൻ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ഷേർളി കലാധരൻ, മേൽശാന്തി കണ്ണൻ വനിതാസംഘം സെക്രട്ടറി സീന ഷിജിൽ, ബീന ടെൽഫി, സുധ ജയന്തൻ, രംഭ പ്രസന്നൻ, ജയ സനൽ, രേണുക സുനിൽ, ഉദയമ്മ അംബുജൻ എന്നിവർ സംബന്ധിച്ചു. സുലതാ വത്സൻ അർദ്ധനാരീശ്വരസ്തവം ആലപിച്ചു. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ സംസാരിച്ചു.