തൃപ്പൂണിത്തുറ: ബസ് ടെർമിനലുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ട്രൂറ മദ്ധ്യമേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എം.രവി അദ്ധ്യക്ഷനായി. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ. പത്മനാഭൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഗോകുൽദാസ് കണക്കും അവതരിപ്പിച്ചു. കൺവീനർ വി.സി. ജയേന്ദ്രൻ സംസാരിച്ചു.
ഭാരവാഹികളായി എം. രവി (പ്രസിഡന്റ്), ബാബു മുല്ലക്കര, ആർ. പ്രതാപചന്ദ്രൻ, കെ.എം. വേണുഗോപാൽ (വൈസ് പ്രസിഡന്റുമാർ), കെ. പത്മനാഭൻ (സെക്രട്ടറി), ജെയിംസ് മാത്യു, പി. സോമനാഥൻ, വി. മോഹനൻ (ജോ. സെക്രട്ടറിമാർ), ഇ. ഗോകുൽദാസ് (ട്രഷറർ), നാരായണ കൈമൾ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.