തെക്കൻപറവൂർ: പി.എം യു.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് അജീഷ് എസ്.കെ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. പ്രിയ അക്ഷരദീപം തെളിച്ചു. ഹെഡ്മിസ്ട്രസ് ആശ സോമൻ, മെമ്പർ ആനി അഗസ്റ്റിൻ, ശാഖ വൈസ് പ്രസിഡന്റ് അജീഷ് ഇ.കെ, പി.ടി.എ പ്രസിഡന്റ് മഹേഷ് പി.പി, മാതൃസംഘം പ്രസിഡന്റ് സൗമ്യ സനോജ് തുടങ്ങിയവർ പങ്കെടുത്തു.