y
വേദാംഗ ജ്യോതിഷം ഇംഗ്ലീഷ് പരിഭാഷ അഖില കേരള ജ്യോതി ശാസ്ത്രമണ്ഡലം സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ പ്രകാശിപ്പിക്കുന്നു

തൃപ്പൂണിത്തുറ: ജ്യോതിഷ പണ്ഡിതൻ പി. ഗംഗാധരൻ നമ്പ്യാർ എഴുതിയ വേദാംഗ ജ്യോതിഷം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ പ്രകാശിപ്പിച്ചു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. സോഡിയാക് ടെമ്പിൾ എം.ഡി മുരുഗൻപിള്ള പുസ്തകം ഏറ്റുവാങ്ങി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പുസ്തകം പരിചയപ്പെടുത്തി. പി.കെ. പീതാംബരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫാ. സക്കറിയ വർഗീസ്, ഇ.കെ. രാജവർമ്മ, ഗോമതി മഹാദേവൻ, രൂപ രാജീവ്, കൗൺസിലർ പി.ബി. സതീശൻ, ആര്യവിദ്യാനന്ദൻ എന്നിവർ സംസാരിച്ചു