മണീട്: കേരള പരവർ സമാജത്തിന്റെ 46-ാമത് വാർഷിക സമ്മേളനം അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. സജി അദ്ധ്യക്ഷനായി. സിനിമാതാരം മനോജ് ഗിന്നസ് മുഖ്യാതിഥിയായി. കോട്ടയം ജില്ലാ പട്ടികാതി വികസന ഓഫീസർ എം.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രസിഡന്റ് മോളി തോമസ്, സി.ടി. അനീഷ്, രഞ്ജി സുരേഷ്,​ കെ.എൻ. രവി,​ ഒ.വി. പ്രകാശൻ, പി.കെ. രാഘവൻ,​ ജാനകി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സിനിമാതാരം സതീശൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു.