തൃപ്പൂണിത്തുറ: പുതിയ അദ്ധ്യയനവർഷത്തിന് തുടക്കംകുറിച്ച് ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ. നവാഗതർക്ക് പ്രവേശനോത്സവസന്ദേശം പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് പങ്കുവച്ചു. വൈസ് പ്രിൻസിപ്പൽമാരായ കെ.എസ്. ദർശന സ്വാഗതവും ഫാ. ജിംജു പത്രോസ് നന്ദിയും പറഞ്ഞു. തുടർന്ന് സ്നേഹോപഹാരം നൽകി കുട്ടികളെ സ്വാഗതംചെയ്തു.