നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയുടെ കീഴിലുള്ള കുമാരനാശാൻ - ഡോ. പൽപ്പു കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.എൻ. ജോഷി അദ്ധ്യക്ഷനായി.
ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം വി.ജി. സുകുമാരൻ പതാക ഉയർത്തി. ക്ഷേമനിധിയും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമവൃതൻ ആത്മീയപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ടി.കെ. സുനിൽ, ജഗൽ ജി. ഈഴവൻ, പി.കെ. വേണു, സരിത ബാബു, സംഗീത് ഷാജി, വി.എ. പ്രഹ്ലാദൻ, യു.സി. ശ്രീമോൻ, ഉഷ സിബി, ലത ഹരി, അജിത് ചന്ദ്രൻ, ഗോകുൽ ഹരി എന്നിവർ സംസാരിച്ചു. കായിക മത്സരങ്ങളും നടന്നു.