
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ ആഭിമുഖ്യത്തിൽ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം വിപുലമായി സംഘടിപ്പിക്കാൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ, യോഗം ബോർഡ് അംഗം പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, സുനിൽ ഘോഷ്, വി.എ. ചന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, യൂണിയൻ സൈബർ സേന ചെയർമാൻ ജാഗൽ ജി. ഈഴവൻ എന്നിവർ സംസാരിച്ചു.