mgm

കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂൾ പ്രവേശനോത്സവം വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം വി.എസ്. ബാബു, ഹെഡ്മിസ്ട്രസ് നിഷി പോൾ, അജി നാരായണൻ, കെ.ഐ. സാബു, എം.എ. വേണു എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് ലിഡോ രക്ഷകർത്താക്കൾക്കായി ബോധവത്ക്കരണ ക്ളാസെടുത്തു.