
പറവൂർ: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ.വി. ബാബുവിന് പറവൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ് ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി പ്രസിഡന്റ് എം.കെ. സജീവൻ അദ്ധ്യക്ഷനായി. എസ്. ദിവാകരൻ പിള്ള, മോഹനകൃഷ്ണൻ, കെ.ആർ. രമേഷ് കുമാർ, സി.ഡി. കമലാകാന്തൻ, കെ.വി. ശിവൻ, എം.സി. സാബുശാന്തി, കെ.വി. കലേഷൻ, ആ.ഭാ. ബിജു, ഷിബു കെ. ബാബു, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.