പറവൂർ: ബി.ജെ.പി വടക്കേക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സിമി തിലകൻ, ടി.ടി.സജീവ്, ഷൈജു വലിയാറ, അനിലയ അനിൽ തുടങ്ങിയവർ സംസാരിച്ചു.