കുറുപ്പംപടി : തുരുത്തി ഗവ. എൽ.പി സ്കൂളിലെ പ്രവേശനോത്സവം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബു അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം ഷൈമി വർഗീസ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് എ. പോൾ, വൽസ വേലായുധൻ, റോഷ്നി എൽദോ, അനാമിക ശിവൻ, രജിത ജയ്മോൻ, പ്രധാന അദ്ധ്യാപിക അജിത, പി.ടി.എ പ്രസിഡന്റ് പി.ആർ. ശിവൻ, കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.