bank
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ മുപ്പത്തടം സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളെ ആദരിച്ചപ്പോൾ.മന്ത്രി പി. രാജീവിനും വിശിഷ്ടാതിഥികൾക്കുമൊപ്പം

ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ മുപ്പത്തടം സഹകരണ ബാങ്ക് അനുമോദി​ച്ചു. ക്യാഷ് അവാർഡും മെമന്റോയും മന്ത്രി പി. രാജീവ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ, സെക്രട്ടറി പി.എച്ച്. സാബു, ആർ. രാജലക്ഷമി, വി.കെ. ശിവൻ, കെ.എൻ. രാജീവ്, ആർ. പ്രജിത, പി. സുകുമാരൻ നായർ, ഇ. ബാലകൃഷ്ണപ്പിള്ള, എം.എ. ഫിറോസ്ഖാൻ, പി.ജി. ഷാജു എന്നിവർ സംസാരിച്ചു.