sndp
എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷനായി. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ് ധന്യ, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ പ്രഭ, സെക്രട്ടറി അഡ്വ. എ.കെ അനിൽ കുമാർ, യോഗം ‌ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, നഗരസഭ കൗൺസിലർ ജിനു ആന്റണി, ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ബിജി ടി.ജി, എസ്.എൻ കോളേജ് ഒഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി.ജെ. ജേക്കബ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സി.പി. ഉത്തമൻ നായർ, പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് നസീമ സുനിൽ, സ്റ്റാഫ് പ്രതിനിധി പി.എ. കബീർ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക ആശാ ഗോപിനാഥ് രക്ഷാകർതൃ ബോധവത്കരണ ക്ലാസെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മികവ് പ്രദർശനവും ഒരുക്കിയിരുന്നു.