കൊച്ചി: കൊച്ചി ദേവസ്വം ബോർഡിന്റെ എറണാകുളത്തപ്പൻ ഗ്രൗണ്ട് ഓണക്കാലത്ത് വ്യാപാരമേളക്കും മറ്റും വാടകക്ക് നല്കുമ്പോൾ ടെൻഡർ ക്ഷണിക്കണമെന്ന് ദേവസ്വം ബോർഡ് ഓംബുഡ് മാനും ദേവസ്വം കമ്മിഷണർക്കും ആലുവ സ്വദേശി ജെറോം മൈക്കിൾ പരാതി നൽകി. കഴിഞ്ഞ ഓണത്തിന് ഗ്രൗണ്ടിനായി നിരവധി പേർ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കാതെ ഉദ്യോഗസ്ഥ സ്വധീനം മൂലം ഒരു വ്യക്തിക്ക് സ്ഥലം അനുവദിച്ച് നൽകുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു
ഇക്കുറിയും നിരവധി പേർ ദേവസും ബോർഡ് അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം അറിയിച്ചിട്ടില്ല. ആഗസ്റ്റ് 1 മുതൽ സെപ്തംബർ 30 വരെയാണ് ഗ്രൗണ്ട് വാടകയ്ക് നല്കുന്നത്.