പെരുമ്പാവൂർ: ശിവഗിരി മഠം ഏറ്റെടുത്ത പുല്ലുവഴി ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് ഗുരുമന്ദിരത്തിൽ സത്‌സംഗം സംഘടിപ്പിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ സത്‌സംഗം നയിച്ചു. ഡോ. സുമ ജയചന്ദ്രൻ, എം.എസ്. സുരേഷ്, ബീന ദിവാകരൻ, സലിം, സുനിൽ മാളിയേക്കൽ, ഷാജി പഴയിടം, ദുർഗാദാസ് എന്നിവർ സംസാരിച്ചു. എല്ലാ മാസവും ആദ്യ ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ സത്‌സംഗം ഉണ്ടായിരിക്കുമെന്ന് സ്വാമി ധർമ്മചൈതന്യ അറിയിച്ചു.