കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ലോകപരിസ്ഥിതിദിനമായ ഇന്ന് ഫോർട്ടുകൊച്ചി, കോഴിക്കോട് സൗത്ത് ബീച്ചുകൾ ശുചീകരിക്കും. ക്ലീൻ ഫോർട്ടുകൊച്ചി ഫൗണ്ടേഷൻ, ബി.പി.സി.എൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (സിപെറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം. ക്ലീൻ ഫോർട്ടുകൊച്ചി ഫൗണ്ടേഷനുമായി സഹകരിച്ച് ബീച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് കെ.പി.എം.എ ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. സുനിൽ, വൈസ് പ്രസിഡന്റ് ഷാഹുൽഹമീദ്, ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ്, ട്രഷറർ ഇ. സന്തോഷ്‌കുമാർ എന്നിവർ പറഞ്ഞു.